Translate

Monday, November 28, 2011

തരിശാകുന്ന കന്യാസ്ത്രീമഠങ്ങള്‍

കത്തോലിക്കാസഭയില്‍ ഇന്ന് ഏഴു ലക്ഷത്തില്‍പ്പരം കന്യാസ്ത്രീകള്‍ സേവനം ചെയ്യുന്നുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍, ആതുരശാലകള്‍ മുതലായവ നടത്തിക്കൊണ്ടുപോകുന്നതു കൂടാതെ കുഷ്ഠരോഗികളെയും എയ്ഡ്‌സ് ബാധിച്ചവരെയും ശിശുക്കളെയും വൃദ്ധരെയും ദരിദ്രരെയുമെല്ലാം അവര്‍ ശുശ്രൂഷിക്കുന്നുമുണ്ട്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ മൂന്നു വ്രതങ്ങള്‍ സ്വമനസ്സാ സ്വീകരിച്ച്, അവര്‍ 'ക്രിസ്തുവിന്റെ മണവാട്ടി'കളായി ജീവിക്കുന്നു. ജനിച്ചുവളര്‍ന്ന കുടുംബത്തെയും മറ്റു ബന്ധുമിത്രാദികളെയും മോക്ഷത്തെപ്രതി ഉപേക്ഷിക്കുന്ന അവര്‍ക്ക് സ്വന്തമായി കുടുംബമില്ല. മഠത്തിന്റെ നാലു മതിലുകള്‍ക്കുള്ളിലാണ് അവര്‍ അന്തിയുറങ്ങുന്നത്. പരാതികളൊന്നുമില്ലാതെ, അഥവാ ഉണ്ടെങ്കില്‍ത്തന്നെ അതു സഹിച്ചുകൊണ്ട്, ത്യാഗപൂര്‍ണമായ ജീവിതം നയിക്കുന്ന അവര്‍ എരിഞ്ഞുതീരുന്ന ഒരു മെഴുകുതിരിപോലെയാണ്. യഥാര്‍ഥത്തില്‍ കന്യാസ്ത്രീകള്‍ സഭയിലെ രത്‌നങ്ങളാണ്.കന്യാസ്ത്രീകള്‍ ആവുക എന്നത്് അടുത്തകാലംവരെ കത്തോലിക്കായുവതികള്‍ക്ക് വിദ്യാഭ്യാസത്തിനും ജീവസന്ധാരണത്തിനും ഒരു പരിധിവരെ സ്വതന്ത്രജീവിതത്തിനും ഉതകുന്ന ഒരു മാര്‍ഗമായിരുന്നു. എന്നാല്‍ ഈ ആധുനികകാലത്ത് സമൂഹത്തില്‍ സ്ത്രീവിമോചന വിപ്ലവത്തിലൂടെ സ്ത്രീജീവിതത്തിന് കാതലായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസസാധ്യതകള്‍ വളരെയധികം വര്‍ധിച്ചു. ഇന്നു സ്തീകള്‍ക്ക് പ്രൊഫഷണലായ നല്ല ജോലികള്‍ അതിശീഘ്രം ലഭിക്കും. നല്ല വേതനം വാങ്ങി മാന്യമായി ജീവിക്കാനും അങ്ങനെ പണം സമ്പാദിക്കാനുമുള്ള സാധ്യതകളും സ്ത്രീകളുടെ ഇടയില്‍ വര്‍ധിച്ചു. കൂടാതെ കന്യാസ്ത്രീജീവിതത്തെപ്പറ്റി അവരുടെ അനുഭവങ്ങള്‍ കണ്ടും കേട്ടും മനസ്സിലാക്കാനും കൂടുതല്‍ പഠിക്കാനും ഇന്ന് യുവതികള്‍ക്ക് അവസരമുണ്ട്. സ്ത്രീകളോടു പൊതുവേയും കന്യാസ്ത്രീകളോടുമുള്ള സഭയുടെ നിലപാടുകള്‍ എത്ര യാഥാസ്ഥിതികമാണെന്ന് അവര്‍ക്കു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ഇക്കാരണങ്ങളാല്‍ കന്യാസ്ത്രീകളുടെ എണ്ണം കുത്തനെ താഴേക്കു പോയ്‌ക്കൊണ്ടിരിക്കുന്നു. 1970-കളില്‍ പത്തുലക്ഷത്തിലികം കന്യാസ്ത്രീകള്‍ ഉണ്ടായിരുന്നിടത്ത് ഇന്ന് ഏഴുലക്ഷം കന്യാസ്ത്രീകളേയുള്ളൂ. അഞ്ചു വര്‍ഷം മുമ്പ് 8% യുവതികള്‍ കന്യാസ്ത്രീജീവിതം സ്വീകരിക്കുന്നതിനെപ്പറ്റി ചിന്തിക്കുമായിരുന്നു. ഇന്നത് വെറും 4% ആയി കുറഞ്ഞിരിക്കുന്നു എന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്. (Center for Applied Research in the Apostolate). അമേരിക്കയിലെ കന്യാസ്ത്രീകളുടെ ശരാശരി പ്രായം ഇന്ന് 70 ആണ്. 1965-ല്‍ 117950 കന്യാസ്ത്രീകള്‍ ഉണ്ടായിരുന്ന അമേരിക്കയില്‍ 2003-ല്‍ 73000-ഉം 2010-ല്‍ 50000-ല്‍പ്പരം മാത്രവുമായി കുറഞ്ഞിരിക്കുകയാണ്. ഈ വൃദ്ധകളായ കന്യാസ്ത്രീകളെ നല്ല പാഠം പഠിപ്പിക്കാനായി അപ്പോസ്തലിക്ക് വിസിറ്റേഷന്‍ എന്ന ഓമനപ്പേരും നല്കി റോം ഇന്‍ക്വിസിഷന്റെ പിന്‍തലമുറക്കാരെ വിടുകയും ചെയ്തിരിക്കുന്നു. സഭയില്‍ സ്ത്രീകളെ രണ്ടാംതരം പൗരരായാണു കാണുന്നതെന്ന് അറിയാവുന്ന യുവതികള്‍ കന്യാസ്ത്രീജീവിതാന്തസ്സിനെ എങ്ങനെ പരിഗണിക്കും? 2004-ല്‍- കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ (ഇപ്പോഴത്തെ മാര്‍പ്പാപ്പാ) ഇങ്ങനെ എഴുതി: ''സ്ത്രീകള്‍ വഴങ്ങി ജീവിക്കുന്ന പങ്കാളികള്‍ ആയിരിക്കണം''. ഗോത്രാധിപത്യവിവേചനം (patriarchal apartheid) കൊടികുത്തിവാഴുന്ന കത്തോലിക്കാസഭയില്‍ ലിംഗസമത്വം (gender equality) എന്നുണ്ടാകാനാണ്? സ്ത്രീവിദ്വേഷികളായ ഒരുപറ്റം ആംഗ്ലിക്കന്‍ സഭാംഗങ്ങളെ കത്തോലിക്കാസഭയിലേക്ക് സ്വീകരിക്കാന്‍ വത്തിക്കാന്‍ രണ്ടു കയ്യും നീട്ടിയിരിക്കുകയാണ്. സാധാരണ ദുസ്സഹദുഃഖം ഉളവാക്കുന്ന അസംബന്ധങ്ങളാണ് വത്തിക്കാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കന്യാസ്ത്രീകളെക്കൊണ്ട് പുരാതന റോമന്‍ അടിമകളെക്കൊണ്ട് എന്നപോലെ വേലചെയ്യിപ്പിച്ച് സഭ ഇന്ന് മുതല്‍കൂട്ടുകയാണ്. വീടുവീടാന്തരം കയറിയിറങ്ങി മെത്രാനുവേണ്ടി പണപ്പിരിവു നടത്തിയും റബ്ബറുവെട്ടിയും സ്‌കൂളില്‍ പഠിപ്പിച്ചുമെല്ലാം അവര്‍ പണം സമ്പാദിക്കണം. കന്യാസ്ത്രീകള്‍ സഭയുടെ കറവപ്പശുക്കളാണ്. മഠം വിട്ടുപോയാല്‍ ഒരു കന്യാസ്ത്രീക്ക് ജീവസന്ധാരണത്തിന് യാതൊരു മാര്‍ഗവുമില്ലെന്നുള്ളത് കഷ്ടമല്ലേ? സഭയുടെ നീതിബോധം എവിടെ? (തുടരും)

4 comments:

  1. For the Kerala Church authorities Nuns in addition to cheap labour, were an excellent export commodity. You find Kerala Catholic nuns in various parts of the world. Don't be under the false notion that they are doing missionary or charity work. They are exported as (wo)manpower to do manual menial work in the westernworld. Remember the big scandal during the 1960s about a priest who used to export Nuns?

    It is a mystery why still there are parents who let their dear daughters join convent. They make a big fuss when a nun is killed or raped outside the State. But, when worse things happen inside the tight security of convents, it is covered up.

    Nevertheless, girls continue to join convents. God save them.

    ReplyDelete
  2. കന്യാസ്ത്രീമഠം അനേകം പാവപ്പെട്ട കന്യാസ്ത്രികളുടെ വിയര്‍പ്പുകൊണ്ടുള്ള ഒരു ചുഷണകേന്ദ്രമാണ്. സാമ്പത്യകമായി താണ വീടുകളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് വികാരിയച്ചന്‍ - മദര്‍സുപ്പിരിയര്‍ മുതല്‍ എല്ലാവരുടെയും തുണിയും പാത്രവും കഴുകണം. ഓരോരുത്തരുടെയും വരുമാനമനുസരിച്ചും പദവികള്‍ അനുസരിച്ചും ഈ സഹോദരികളെ പല തട്ടുകളിലായി തരം തിരിച്ചിരിക്കുന്നു. വികാരിയച്ചനും പദവികളുള്ള കന്യാസ്ത്രീകള്‍ക്കും കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍. പ്രൊഫസര്‍ അമ്മമാര്‍ക്കും ടീച്ചര്‍ അമ്മമാര്‍ക്കും കോഴിയിറച്ചി മുട്ടയും അപ്പവും സ്പെഷ്യല്‍. പിന്നത്തെ നിര ഒരു വരുമാനമില്ലാത്തവര്‍ക്കും പൂച്ചക്കും പട്ടിക്കും. വികാരിയച്ചന്‍ തൊട്ടുചപ്പിയ എച്ചിലുകളും തിന്നണം അവരുടെ കക്കൂസുകളും കഴുകണം. നൂറു കണക്കിന് സാമൂഹ്യപ്രവര്‍ത്തകര്‍ മറ്റു മേഖലകളില്‍ കാണാം. എന്നാല്‍ പൊന്‍കുന്നം വര്‍ക്കിയുടെ ഭാഷയില്‍ ഉരുളുന്ന വീപ്പകുറ്റിയിലുള്ള താറുപോലെ ഈ ദുരിദജീവിതം നയിക്കുന്ന കന്യാസ്ത്രികളുടെ സാമൂഹ്യപ്രശ്നങ്ങള്‍ ആരു ശ്രവിക്കുന്നു.

    സന്യാസിനി ജീവിതം ഉപേക്ഷിച്ച സിസ്റ്റര്‍ ജസ്മിയുടെ കരളലിയിക്കുന്ന കഥ അവരുടെ ആത്മകഥയില്‍ ഉണ്ട്. സമുദായത്തെ മുഴുവന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് 'ആമ്മേന്‍' എന്ന തന്‍റെ ഈ പുസ്തകം ഏറ്റവും പ്രചാരമുള്ള ഒരു പ്രസിദ്ധീകരണമായി. യുവതിയായി വന്നു അവര്‍ സന്യാസിനിയായ സമയം വൈദികര്‍ തങ്ങളുടെ കാമദാഹം തീര്‍ക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചിരുന്നു. അച്ചടക്കത്തെ പേടിച്ചു പലപ്പോഴും വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. സ്ത്രീകളായ കന്യാസ്ത്രികള്‍ സ്വവര്‍ഗരതികള്‍ക്ക്‌ സമ്മതിച്ചില്ലെങ്കില്‍ അനേകം നിയമനടപടികളെ നേരിടേണ്ടിവന്നിരുന്നു. സിസ്റ്റര്‍ രശ്മി തുടരുന്നു. ഒരു ദിവസം മറ്റൊരു കന്യാസ്ത്രി സ്വവര്‍ഗകേളിക്കായി തന്നെ വിളിച്ചുവെന്നും ഗര്‍ഭിണിയാകാതെ ലൈംഗികമോഹങ്ങള്‍ക്ക് നല്ലവഴി ഇങ്ങനെയാണെന്നും പറഞ്ഞുനിര്‍ബന്ധിച്ചു. കന്യകാമന്ദിരത്തില്‍ ‍ അനുഭവിച്ച ദുരിദങ്ങള്‍ ഇനി മറ്റൊരാള്‍ക്കും വരരുതെന്ന് അവര്‍ പറയുന്നു. പ്രിന്‍സിപ്പാളും കോളേജുപ്രൊഫസറായിട്ടും അവര്‍ മേലാധികാരികളില്‍ നിന്ന് മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ പീഡനങ്ങള്‍ സഹിച്ചു അവസാനം സഭയോട് വിടപറഞ്ഞു. സഭയില്‍ ഈ പുസ്തകം വളരെയധികം ഒച്ചപ്പാടുണ്ടാക്കി. ഒരു അല്‍മായസ്ത്രീ പീഡിതയാവുകയാണെങ്കില്‍ പുറം ലോകം അറിഞ്ഞേക്കാം. എന്നാല്‍ ഒരു മഠംവക മതില്‍ക്കെട്ടിനുള്ളില്‍ ഒരു പെണ്‍കുട്ടിയുടെ മാനഹാനി നഷ്ടപ്പെട്ടാല്‍ കന്യാസ്ത്രികളും പിതാക്കന്മാരും മറച്ചുവെക്കും. പാവപ്പെട്ട വീടുകളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ മാനംപോയാലും ‍ ഈ കാപാലിക പുരോഹിതവര്‍ഗം എന്നും കുര്‍ബാനമാന്യന്മാര്‍ തന്നെ.

    ഇത്രയേറെ ചുറ്റും മതില്‍ക്കെട്ടുകള്‍ ഉണ്ടായിട്ടും കന്യാസ്ത്രികള്‍ എങ്ങനെ ഗര്‍ഭിണികളാകുന്നുവെന്നു പൊതുജനം ചിന്തിക്കാറുണ്ട്. സംശയിക്കേണ്ട, കള്ളന്‍ കപ്പലില്‍ എപ്പോഴും കാണും. അവര്‍ക്ക് മറ്റുള്ളവരെപ്പോലെതന്നെ കാമവികാരങ്ങള്‍ ഉണ്ട്. കൊച്ചു വൈദികകള്ളന്മാര്‍ ദേവദൂദന്‍മാരെപ്പോലെ അവരെ സംരക്ഷിക്കുവാന്‍ കാണും. എല്ലാ പുരോഹിതരും സ്വവര്‍ഗക്കാരാണെന്ന് കരുതരുതേ!!! ഗര്‍ഭം അലസിപ്പിച്ചു ഭ്രുണങ്ങളുടെ അവശിഷ്ടങ്ങള്‍ മറവുചെയ്യുവാനും ആ മതില്‍കെട്ടിനുള്ളില്‍ പ്രതേകസ്ഥലങ്ങള്‍ ഉണ്ട്. ഗര്‍ഭത്തിനു ഉത്തരവാദികള്‍ ചെറുപ്പക്കാര്‍ മാത്രമാണെന്നും കരുതരുത്. അറുപതു വയസ്സ് കഴിഞ്ഞ വൃദ്ധനായ വികാരിയച്ചനും കാമവികാരങ്ങള്‍ ഉണ്ട്. ദൈവം ആ ദാനം അവര്‍ക്കും കൊടുത്തിട്ടുണ്ട്. കൊച്ചുപെണ്ണുങ്ങളെ കണ്ടാല്‍ ഇവര്‍ക്കും ഇരിക്കപ്രതിയില്ല. പോരാഞ്ഞു ക്രിസ്തുവിനെയാണു കന്യാസ്ത്രീ വിവാഹം കഴിച്ചിരിക്കുന്നത്. മണവാളനായ ക്രിസ്തുവിന്‍റെ മോതിരം വികാരിയച്ചന്‍ അണിയിച്ചത് കൈവിരലില്‍ ഉണ്ട്. പിന്നെയും ചോദ്യം വരുന്നു. ആരാണ് അവളുടെ ഉദരത്തിലെ ഗര്‍ഭസ്ഥശിശുവിന്‍റെ ഉടയവന്‍. സംശയിക്കെണ്ട, മറ്റാരുമല്ല ക്രിസ്തുവിന്‍റെ വികാരി----ഭര്‍ത്താവിനെപ്പോലെ
    അദ്ദേഹത്തിനും ചില അവകാശങ്ങള്‍ ക്രിസ്തു കൊടുത്തിട്ടുണ്ട്. ദൈവംതന്ന കുട്ടികളുമായി സന്യാസജീവിതം ഉപേക്ഷിച്ച സ്ത്രീകളുമുണ്ട്-അവര്‍ ചിലപ്പോള്‍ ആകാശപറവകളായി തെരുവിലും.

    ReplyDelete
  3. ente Manas kanyaasthri Madam pole shuddhawum wishaalawumaanu.

    Dhyaana Gurukkalkkum, Kochachanmaarkkum munganana..Munnariyippu !!. praweshanam paasumoolam niyandrikkunnathaanu....

    ReplyDelete
  4. ee achanmaare kalyaanam kazhikkaan sabha anuwadichaal madangalilil awanmaar nadatthuna wetta kure nilaykkum. ennaalum paawangal penpiller raksha pedum ennu karuthano?

    ReplyDelete