Translate

Saturday, November 19, 2011

'മാര്‍ത്തോമ്മായുടെ നിയമം' മാര്‍ പവ്വത്തിലിനു പിന്തുണ നല്‍കുക! (തുടര്‍ച്ച)


II

1997 ആഗസ്റ്റ് മാസത്തില്‍ ഓശാനമാസികയില്‍ പ്രസിദ്ധീകരിച്ചതും കാനോന്‍നിയമത്തിലെ കാണാച്ചരടുകള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ് ജോസഫ് പുലിക്കുന്നേല്‍ എഴുതിയിട്ടുള്ള ഈ ലേഖനം

(തുടര്‍ച്ച)

(ii) ''അവര്‍ക്ക് അവരുടേതായ ഒരു പള്ളിക്കൂട്ടായ്മാവിജ്ഞാനീയം (Ecclesiology) ഉണ്ടായിരുന്നു. അതില്‍ പ്രാദേശികസഭകളുടെ ദൈവശാസ്ത്രം ഒരു ജീവിക്കുന്ന യാഥാര്‍ത്ഥ്യമായിരുന്നു. പ്രാദേശിക വൈദികരുടെ നേതൃത്വത്തില്‍ സമ്മേളിക്കപ്പെട്ടിരുന്ന പള്ളിയോഗം, ദൈവജനത്തിന്റെ പള്ളിക്കൂട്ടായ്മാവിജ്ഞാനീയത്തിന്റെ യഥാര്‍ത്ഥ രൂപമായിരുന്നു. സഭയുടെ, ദൈവജനത്തിന്റെ, ഏറ്റവും നല്ല പ്രത്യക്ഷീകരണമായിരുന്നു അത്. അതൊരു ഭരണസമിതി മാത്രമായിരുന്നില്ല. ''മന്റം'' എന്നറിയപ്പെട്ടിരുന്ന ദ്രവിഡിയന്‍ ഗ്രാമസഭയാണ് പള്ളിയോഗം എന്ന പ്രാദേശികസമിതിയുടെ രൂപീകരണത്തിന് പ്രേരണയായത് എന്നു തോന്നുന്നു. പങ്കുവെയ്ക്കുന്ന ഒരു സമൂഹത്തിന്റെ കൂട്ടായ്മയുടെ പ്രത്യക്ഷീകരണമായിരുന്നു അത്'' (റോമന്‍ സിനഡില്‍ മാര്‍ പവ്വത്തില്‍ ചെയ്ത പ്രസംഗം: 'Acts of the Synod of Bishops of the Syro-Malabar Church'-പേജ് 72).

(iii) “''മാര്‍ത്തോമ്മാക്രൈസ്തവസഭയ്ക്ക് അതിന്റേതായ ശിക്ഷണക്രമമുണ്ടായിരുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ഈ ശിക്ഷണക്രമം തികച്ചും ദേശീയമായിരുന്നു. പ്രാദേശികസഭകളുടേതായ ഒരു ദൈവശാസ്ത്രമായിരുന്നു അവരുടെ ശിക്ഷണക്രമത്തിന്റെ അടിത്തറ രൂപീകരിച്ചത്. ദൈവജനത്തിന്റെ കൂട്ടായ്മയായാണ് സഭയെ കണ്ടിരുന്നത്. കുടുംബത്തലവന്മാര്‍ പള്ളിയോഗത്തില്‍ പ്രാതിനിധ്യം വഹിച്ചിരുന്നു'' (പേജ്, 74).

(iv) “''പ്രാദേശികസഭകളുടെ ഭരണം നിര്‍വ്വഹിച്ചിരുന്നത് ഇടവകയിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരുടെയും പ്രാദേശികപുരോഹിതരുടെയും സമിതിയായിരുന്നു. ഏറ്റവും പ്രായംചെന്ന വൈദികനാണ് ദേശത്തുപട്ടക്കാരുടെ അദ്ധ്യക്ഷന്‍. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ പള്ളിഭരണം അവരുടെ പ്രത്യേക സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക- സാംസ് ക്കാരിക പശ്ചാത്തലത്തില്‍ വികസിച്ചതായിരുന്നു. അതിനു മൂന്നു തട്ടുകളുണ്ടായിരുന്നു: (1) പ്രാദേശികതലത്തില്‍ പള്ളിയോഗം, (2) സാമുദായികതലത്തില്‍ ആര്‍ച്ച്ഡീക്കന്‍യോഗം, (3) ആദ്ധ്യാത്മികശ്രേണീതലത്തില്‍ മെത്രാനും പാത്രിയാര്‍ക്കീസും'' (പേജ് 75, 76).

(തുടരും)

2 comments:

  1. സീറോമലബാര്‍ ക്രിസ്ത്യാനികളുടെ പഴയകാല ചരിത്രപുരയില്‍നിന്നും ലഭിച്ചതാണെന്ന് അവകാശപ്പെട്ടുകൊണ്ട് കുടുംബകൂട്ടായ്മയെപ്പറ്റിയും തോമ്മാശ്ലീഹായുടെ പഠനകളരികളെപ്പറ്റിയും ആധികാരികമായി പവ്വത്ത്തിരുമേനി സഭാമക്കളെ പഠിപ്പിക്കുന്നു. ഒരു ദ്രാവിഡ പദപ്രയോഗവും ഈ ലേഖനത്തില്‍ കാണുന്നു. ശരിയാണ്, തോമ്മാശ്ലീഹാ ഇവിടെ വന്നിട്ടുണ്ടങ്കില്‍ അദ്ദേഹം ദ്രാവിഡരെയും കേരളത്തിലെ ആദ്യമക്കളായ പുലയരേയും പറയരെയുമായിരിക്കാം അന്ന് കുടുംബകൂട്ടായ്മകള്‍ നടത്തി ക്രിസ്തുവിന്‍റെ സുവിശേഷങ്ങള്‍ പഠിപ്പിച്ചത്. ഒമ്പതാംനൂറ്റാണ്ടിനുമുമ്പ് ആര്യബ്രാഹ്മണരോ നമ്പൂതിരികളോ‍ കേരളത്തില്‍ കുടിയേറിയിട്ടില്ലായിരുന്നുവെന്നു ആധികാരികമായി ഗവേഷണചരിത്രം തെളിയിച്ചുകഴിഞ്ഞു. എന്തിനാണ് പവ്വത്ത്തിരുമേനി, തോമ്മാശ്ലീഹയെന്ന കെട്ടുകഥയുണ്ടാക്കി സവര്‍ണ്ണ ക്രിസ്ത്യാനികളെ വഴിതെറ്റിക്കുന്നു? യേശു മരിച്ചതു ക്ലാവര്‍കുരിശിലായിരുന്നുവെന്നും എന്താണ് തെളിവ്? എല്ലാ മനുഷ്യരും ദൈവത്തിന്‍റെ മക്കളാണെന്നുള്ള യേശുവിന്‍റെ അനുശാസനങ്ങളെ ധിക്കരിച്ചു ഇവിടെയെന്തിനാണ് തോമ്മാശ്ലീഹാ സവര്‍ണ്ണരുടെതായ ഒരു സീറോമലബാര്‍ സഭ ഉണ്ടാക്കിയത്. അങ്ങയെപ്പോലുള്ള കാട്ടാളചിന്താഗതിക്കാര്‍ക്ക് അത്മായ മക്കളെ വഴിതെറ്റിക്കാനോ?

    ReplyDelete
  2. കാട്ടാളചിന്താഗതിക്കാര്‍ - Great phrase!

    When someone - no matter who, not even Pope Benedict - says something, unless it suits them, they will not accept it. These shepherds grill the little lambs and eat their flesh. It will go on till the lambs uss their god-given brains. Like their counterparts in Europe started doing some decades ago.

    Till then, have a great time thirumenies! Every dog has its day.

    ReplyDelete